ഊട്ടി അഥവാ ഉദഗമണ്ഡലം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പട്ടണവും മുന്‍സിപ്പാലിറ്റിയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. ക്വീന്‍ ഓഫ് ഹില്‍ സ്റ്റേഷന്‍സ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ വേനല്‍ക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയില്‍ നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്
ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി മലനിരകള്‍ ഏകദേശം 35 മൈല്‍ നീളവും 20മൈല്‍ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്. ഇത് പശ്ചിമഘട്ടത്തിനും പൂര്‍വ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗം മൊയാര്‍ നദിയാണ്. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയില്‍ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്. കിഴക്കു ഭാഗത്ത് പൈക്കാര നദി അതിര്‍ സൃഷ്ടിക്കുന്നു. പീഠഭൂമി അതിലെ നിവാസികള്‍ക്കനുസൃതമായി നാലായി തരം തിരിച്ചിരിക്കുന്നു. അവ താഴെ പറയുന്നു.
- അ) കിഴക്ക് പേരങ്ങനാട് (മഹാനായ രംഗയുടെ നാട്)
- ആ) മേര്‍ക്കുനാട് (പടിഞ്ഞാറ്)
- ഇ) തോടനാട് (തോടകളുടെ നാട്)
- ഈ) കുണ്ടനാട് (ഉയരം കൂടിയ ദക്ഷിണ ഭാഗം)
വെള്ളച്ചാട്ടങ്ങള്‍
- കല്‍ഹാട്ടി വെള്ളച്ചാട്ടം
- സെന്റ് കാതറിന്‍ വെള്ളച്ചാട്ടം ഇത് എം.ഡി. കോക്ക്‌ബര്‍ണ്‍ന്റെ പത്നി കാതറിന്റെ പേരിലുള്ള വെള്ളച്ചാട്ടമാണിത്.
- കുളകമ്പൈ വെള്ളച്ചാട്ടം കുളകമ്പൈ അരുവിയില്‍ നിന്ന് രൂപമെടുക്കുന്ന ഇത് 400 അടിയോളം നീളത്തില്‍ ഇടവിടാതുള്ള വെള്ളച്ചാട്ടം.
- പൈക്കാര മേജര്‍, പൈക്കാര മൈനര്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍
കൃഷി
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തില്‍ രണ്ടായി തരം തിരിക്കാം. ഒന്ന് ഭക്ഷ്യ ധാന്യങ്ങളുടെ കൃഷി- ഇത് ഇവിടത്തെ തദ്ദേശീയരായ ജനങ്ങളാണ് ചെയ്യുന്നത്. അടുത്തത് തേയില, കാപ്പി തുടങ്ങിയവയുടെ കൃഷി. ഇത് അധികവും വിദേശീയരോ അന്യ നാട്ടുകാരോ ആണ് ചെയ്യുന്നത്. എന്നാല്‍ ആകെയുള്ള ഭൂമിയുടെ പത്തിലൊന്നു പ്രദേശത്തു മാത്രമാണ് കൃഷി ചെയ്തു വരുന്നത്. കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ഇവിടുത്തെ ജനങ്ങളുടെ നാലുമാസത്തെ ആവശ്യത്തിനു മാത്രമേ തികയുകയുള്ളൂ. ബാക്കിയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ മറ്റു ദേശങ്ങളില്‍ നിന്നും എത്തിക്കുകയാണ് ചെയ്യുന്നത്. ചായയും കാപ്പിയും കൂടാതെ ചിന്‍ചോണ ബാര്‍ബ് (സിഞ്ചോണ Cinchona) പ്രധാനമായ ഒരു കൃഷിയാണ്. മലേറിയയുടെ മരുന്നായ ക്വിനൈന്‍ ഇതില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്.നീലഗിരി ജില്ലയില്‍ തമിഴ്നാട്ടിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ജനസാന്ദ്രത വളരെ കുറവാണ്. ചെങ്കുത്തായ മലകളും വനങ്ങളും ആണ് പ്രധാനകാരണങ്ങള്‍. വിദേശീയര്‍ എത്തുന്നതിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങള്‍ ആദിവാസികളായ ബഡഗ, തോട, കോട്ട, കുറുമ്പര്‍ എന്നിവരാണ്. എന്നാല്‍ ഇന്ന് വളരേയധികം പേര്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. ധാരാളം മുസ്ലീങ്ങളും ഇവിടെയുണ്ട്. ഇവര്‍ മൈസൂര്‍ വഴി വന്നവരാണ്. ക്രിസ്തുമതത്തില്‍ പെട്ട വളരെ പേര്‍ വ്യവസായത്തിനും പ്രേഷിത പ്രവര്‍ത്തനത്തിനും വന്ന് ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു. പാര്‍സികളും സിക്കുകാരും വ്യാപാരവുമായി ബന്ധപ്പെട്ട് ഊട്ടിയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളില്‍ റോമന്‍ കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭക്കാര്‍, മെത്തഡിസ്റ്റുകള്‍, ബാപ്റ്റിസ്റ്റുകള്‍, ദൈവ സഭക്കാര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ കൂടുതലായും കാണുന്നു. ഇന്ന് ഊട്ടിയിലെ ജനങ്ങള്‍ പ്രധാനമായും കുടിയേറ്റക്കാരാണ്. ഇവരെ കൂടാതെ ചെട്ടികള്‍, തമിഴ് പണിയന്മാര്‍, ഇരുളര്‍, വെള്ളാളര്‍ എന്നിവരും ഇവിടെ ധാരാളമായി കാണുന്നു.
ഇന്‍ഡ്യയിലെ പ്രധാന ഫോട്ടോ ഫിലിം ഉല്‍പ്പാദകരായ 'ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ്' നഗരപ്രാന്തത്തിലുള്ള ഇന്ദു നഗറിലാണ് സ്ഥിതി ചെയ്യുന്നത്.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
തടാകം
ഈ കൃത്രിമ തടാകം 1823-1825ല് ഊട്ടിയുടേ ആദ്യത്തെ കളക്ടര്‍ ജോണ്‍ സള്ളിവന്‍ നിര്‍മ്മിച്ചതാണ്. ഇത് ജലസേചനത്തിനുള്ള ടാങ്കായാണ് ആദ്യം രൂപകല്പന ചെയ്തതെങ്കിലും പിന്നീട് ഒരു തടാകം എന്ന നിലയില്‍ വികസിപ്പിക്കുകയായിരുന്നു..സെന്‍റ് സ്റ്റീഫന്‍സ് പള്ളി
ഊട്ടിയിലെ ആദ്യത്തെ കൊളോണിയല്‍ കെട്ടിടമാണിത്. 1820 നിര്‍മ്മിക്കപ്പെട്ട ഇത് തോട ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഊട്ടി കളക്ടറേറ്റ് ഇതിനടുത്താണ്.റോസ് ഉദ്യാനം
ഊട്ടിയുടെ ഹൃദയ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ഉദ്യാനം പുഷ്പമേളയുടെ 100 വാര്‍ഷികം കൊണ്ടാടാന്‍ 1996ല് നിര്‍മ്മിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റോസാ പൂന്തോട്ടമാണിത്. 2000 ത്തിലധികം തരം റോസാച്ചെടികള്‍ ഇവിടെ ഉണ്ട്.ദൊഡ്ഡബേട്ട ഒബ്സര്‍വേറ്ററി
നീലഗിരി മലനിരകളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഇവിടെ നിന്നും ഊട്ടി നഗത്തിന്റെയും സമീപപ്രദേശങ്ങളുടെയും വിശാലദൃശ്യങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കും.മറ്റുള്ളവ
- പൈക്കാര തടാകം
- കുട്ടികളുടെ ഉദ്യാനം
- ത്രെഡ് ഗാര്‍ഡന്‍
- ബാണാസുര സാഗര്‍ അണക്കെട്ട്
- മെഴുക് പ്രദര്‍ശനശാല





No comments:
Post a Comment
Note: Only a member of this blog may post a comment.