കേരളത്തില്‍ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.
89 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളില്‍ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കു ഭാഗം പാലക്കാടന്‍ സമതലങ്ങളുമായി ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 658 മീറ്റര്‍ മുതല്‍ 2384 മീറ്റര്‍ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതല്‍ 3400 മി.മീ വരെയാണ് വാര്‍ഷിക വര്‍ഷപാതം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ പശ്ചിമഘട്ടത്തിന്റെ മഴനിഴല്‍ പ്രദേശങ്ങളായതുകൊണ്ട് അവിടെ മഴ കുറവാണ്. 39° സെല്‍ഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെല്‍ഷ്യസ് ആണ് ആപേക്ഷിക ശരാശരി. നീലഗിരി ജൈവമേഖലയുടെ കാതല്‍ പ്രദേശമാണത്രെ സൈരന്ധ്രി വനം.സാധാരണ വനങ്ങളില്‍ ചീവീടുകള്‍ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ് ഇവിടം സൈലന്റ്‌വാലി(നിശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത് എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സൈലന്റ്‌വാലി വനപ്രദേശത്തു കാണുന്ന സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തില്‍ നിന്നും -Macaca silenus; ഉത്ഭവിച്ചതാണ് സൈലന്റ് വാലി എന്ന പേര് എന്ന വാദവും ദുര്‍ബലമല്ല. നിശബ്ദതാഴ്‌വരയെന്നാണ് പേരെങ്കിലും നാനാജാതി പക്ഷികളും, പ്രാണികളും, മൃഗങ്ങളും വനം ശബ്ദമുഖരിതമായി തന്നെ നിലനിര്‍ത്തുന്നു.
വളരെ പഴക്കമുള്ള വനങ്ങളായതിനാല്‍ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങള്‍ക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
1000 സസ്യവംശങ്ങളെ ഇവിടുത്തെ മലബാര്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓര്‍ക്കിഡുകളും അവയില്‍ പെടുന്നു. 170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയില്‍ 31 ഇനം ദേശാടകര്‍ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
സിംഹവാലന്‍ കുരങ്ങ്, നീലഗിരി തേവാങ്ക്, കുരങ്ങുകള്‍, കടുവ, പുള്ളിപ്പുലി, അരയന്‍ പൂച്ച, ചെറു വെരുക്, തവിടന്‍ വെരുക്, കാട്ടു പട്ടി, പാറാന്‍, കരടി, മ്ലാവ്, കേഴ, പുള്ളിമാന്‍, കൂരമാന്‍, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങള്‍.



kollaam..ippol ottum silence illaathe silent valley :)
ReplyDeleteSilent vally adipoli...
ReplyDeleteSilent valley is still silent...
ReplyDeleteആ ആദ്യത്തെ ഫോട്ടോ സൈലന്റ് വാലി തന്നെ ആണോ ?