Tuesday, October 6, 2009

ഷിംല



















 
Kamaksha Devi Temple of Karsog, District Mandi.



കാല്‍ക്ക-ശിം‌ല മലയോര തീവണ്ടിപ്പാത
യുനെസ്കോ ലോക പൈതൃക സ്മാരകം
ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല (നേരത്തേ സിംല. ഇതു ഹിമാചല്‍ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിം‌ല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡില്‍ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെല്‍ഹിയില്‍ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.
ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59 meters (7866.10 ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 km നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. . ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകള്‍ 2454 meters (8051 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ സറ്റ്ലെജ് നദിയാണ്. യമുനയുടെ ഉള്‍ നദികളായ ഗിരി, പബ്ബാര്‍ എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414 hectares (1023 acres) ആയി പരന്നു കിടക്കുന്നു..

ഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനല്‍ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയമണ്. ഒരു വര്‍ഷത്തില്‍ താപനില 3.95 °C (39.11 °F) to 32.95 °C (91.31 °F) വരെ മാറിക്കൊണ്ടിരിക്കും. വേനല്‍ക്കാല താപനില 14 °C ക്കും 20 °C ഇടക്കാണ്. തണുപ്പ് കാലത്ത് ഇതു -7 °C നും 10 °C ഇടക്ക് ആണ്. തണുപ്പ് കാലത്ത് മഴയുടെ അളവ് ഓരൊ മാസവും ഏകദേശം 45 mm വും മണ്‍സൂണ്‍ കാലത്ത് 115 mm വും ആണ്. ഒരു കൊല്ലത്തില്‍ കിട്ടൂന്ന ഏകദേശം മഴയുടെ അളവ് 1520 mm(62 inches). ആണ്. ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.
ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാല്‍ക്ക, ഷിം‌ല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാല്‍ക്ക-ശിം‌ല പാത (Kalka-Shimla Railway). ഇത് 2 ft 6 in (762 mm) വീതിയില്‍ സ്ഥിതി ചെയ്യുന്ന നാരോ ഗേജ് പാതയാണ്. ഇതിന്റെ 96 കി.മി നീളത്തിലുള്ള പാതയില്‍ മനോഹരമായ മലകളുടെയും, കുന്നുകളുടേയും കാഴ്ചകള്‍ കാണാവുന്നതാണ്.
ഓഗസ്റ്റ് 2007 ല്‍ ഇന്ത്യ സര്‍ക്കാര്‍ ഇതിന്റെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു. പിന്നീട് സെപ്റ്റംബര്‍ 11 , 2007 ല്‍ യുനേസ്കോ അംഗങ്ങള്‍ ഇവിടം സന്ദര്‍ശിക്കുകയും ഇതിന്‍ ലോകപൈതൃകസ്മാരകം ആക്കുന്നതിനുള്ള പരിശോദനകള്‍ നടത്തി. ജൂലൈ 7, 2008 ന് ഇതിനെ ലോകപൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു . ഇത് ഡാര്‍ജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത and ഛത്രപതി ശിവാജി ടെര്‍മിനസ് എന്നിവക്ക് ശേഷം നാലാമത്തെ ഇന്ത്യന്‍ റെയില്‍‌വേ ലോകപൈതൃകസ്മാരകമാണ്
ഈ പാതയില്‍ ഓടുന്ന ട്രെയിനുകള്‍ താഴെപ്പറയുന്നവയാണ്.
  • ശിവാലിക് ഡിലക്സ് എക്സ്പ്രസ്സ് - Shivalik Deluxe Express
  • ഹിമാലയ ക്യൂന്‍ - Himalayan Queen
  • റെയില്‍ കാര്‍ -Rail Car
  • മറ്റ് ചെറിയ ലോകല്‍ ട്രെയിനുകള്‍ - Other Local trains

No comments:

Post a Comment

Note: Only a member of this blog may post a comment.