Thursday, September 17, 2009

രുചിയുടെ സ്വര്‍ഗങ്ങള്‍

നല്ല ഭക്ഷണം ആവശ്യകത എന്നതിലുപരി ഒരു നിര്‍ബന്ധമാണ്മലയാളിക്ക് രുചികരമായ ഭക്ഷണം തേടി തീര്‍ത്ഥയാത്രകള്‍ പോലും നടത്താന്‍ തയാറുള്ള ഭക്ഷണപ്രിയരാണ്നമ്മള്‍.ആ യാത്രയില്‍ ഒരിക്കലും ഒഴിവാക്കലും ഒഴിവാക്കരുതാത്ത  ചിലയിടങ്ങള്‍.

കേരളത്തിന്‍റെ തനതായ രുചി
























അപ്പവും കറിയും

കരിമീന്‍ പൊളിച്ചത്‌ 


ഗോതമ്പ് പുട്ട്, പപ്പടം, പഴം, കോഴി കറിയും 























പരഗണ്‍ ഹോട്ടലില്‍ നിന്നു ഒരു ചിത്രം

ബിരിയാണി 


സദ്യ
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചികളുമായി പലയിടങ്ങളില്‍ നമ്മെക്കാത്തിരിക്കുന്ന സ്വാദിന്റെ വിസ്മയത്തുരുത്തുകള്‍   

രുചിയുള്ള ഒരു ചമ്മന്തി മതി മലയാളിയുടെ സങ്കീര്‍ണതകളെ കീഴപ്പെടുത്താന്‍ ഇലയിട്ട്വിളമ്പുന്ന ഒരൂണ്മതി എത് മലയാളിയേയും തനി നാടനാക്കാന്‍. ഗ്രഹാതുരത്വത്തിനൊപ്പം വിളമ്പുന്ന ഒരൂണിന്റെ സ്വാദില്‍ എത്ര കൂടിയമലയാളിയും ശരിക്കുമൊരൂമലയാളിയാകും.അതുകൊണ്ടാണല്ലോ ഉണ്ടാക്കിയുംകഴിച്ചുംഭൂലോകത്തെ മറ്റേത്ജനവിഭാഗത്തേക്കാളും ഭക്ഷണത്തെ മലയാളികള്‍ ഇങ്ങനെ സ്നേഹിച്ചു കൊണ്ടിരിക്കുന്നത്
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചികളുമായി പലയിടങ്ങളില്‍ നമ്മെക്കാത്തിരിക്കുന്ന സ്വാദിന്റെ വിസ്മയത്തുരുത്തുകള്‍

പാരഗണ്‍ കോഴിക്കോട്
പ്രധാന ആകര്‍ഷണങ്ങള്‍ കടല്‍ വിഭവങ്ങള്‍ ദക്ഷിണേദയന്‍ വിഭവങ്ങള്‍


1939 ഇല്‍ ആരംഭിച്ച പാരഗണ്‍ ഇപ്പോള്‍ വയസ്സ്‌ 76 ബേക്കറിയും റസ്റ്റോറന്റുമായി തുടങ്ങി പിന്നിട് റസ്റ്റോറന്റുമാത്രം ആയി .കോഴിക്കോട് പരഗ്ഗനില്‍ ഒര സമയം 300 പേര്‍ക്ക്‌ ഭക്ഷണം കഴികാം
ഇവിടുത്തെ വറുത്ത മല്സിയം ഒരു തവണ കഴിച്ചാല്‍ പിന്നെ ഒരികല്‍ കുടി വരതിരികനാകില്ലനു അനുഭവസ്തരുട സാക്ഷ്യം www.paragonrestaurant.net/

സാഗര്‍ കോഴിക്കോട്

പ്രധാന ആകര്‍ഷണങ്ങള്‍ ബിരിയാണി വറുത്ത വിഭവങ്ങള്‍ കേരളിയ ഭക്ഷണം
1978 ഇല്‍ ആരംഭിച്ച സാഗറിലെ മുളകിട്ട മീന്‍ കറിയും നേരിയ പത്തിരിയും കഴിക്കാന്‍ എതുനവരില്‍ പിണറായി വിജയനും വെളിയം ഭാര്‍ഗവനും ഉള്ല്പടും

മലയാളിയുടെ ബിരിയാണി കൊതിക് മുന്നില്‍ പല രുചികളില്‍ ഉള്ള വിളമ്പി നില്‍കുന്ന ഹോടല്ലുകള്‍ കേരളത്തില്‍ ഉണ്ട്‌ . ബിരിയാണി എന്നു കേട്ടാലുടന്‍ കോഴിക്കോടുകരുടെ മനസ്സില്‍ വരിക സാഗര്‍ഹോട്ടല്‍ അണു.ബിരിയനിക്‌ ഒപ്പം വൈവിധ്യമാര്‍ന്നരുചികള്‍ വിളബുന്ന സാഗര്‍ ഗള്‍ഫ്‌ ലും കോഴിക്കോട് ആയി നാലു ഹോട്ടലുകള്‍ ഉണ്ട്‌
സൈനുത്താത്തയുടെ സെയ്ന്‍സ്റസ്റ്റോറന്ററെ വെറുതേയങ്ങു കടന്നു പോകാന്‍ മനക്കരുത്തുള്ളവര്‍ വളരെ കുറവ്.നാവില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളമുറിക്കുന്ന ബിരിയാണിക്കൊപ്പം നിറച്ച കോഴി എന്ന അപുര്‍വ രുചി കുടി സമ്മാനിച്ചാണ് സെയ്ന്‍സ്കോഴിക്കോടിന്റെ ഹൃദയം കവര്‍ന്നത.
ഒപ്പം തലശ്ശേരി പാരീസ് ഹോട്ടലിലെ ബിരിയാണി വൈവിധ്യമാര്‍ന്ന രുചികള്‍ വിളംബുന്നു.


കായിസ് എറണാകുളം

പ്രധാന ആകര്‍ഷണങ്ങള്‍ ബിരിയാണി

വി കെ കായിസ് തുടക്കമിട്ട കായിസ് റസ്റ്റോറന്റു ബിരിയാണിയുടെ പര്യായമായി മാറിയിട്ടുണ്ട്.മട്ടന്‍,ചിക്കന്‍,ചെമീന്‍,ഫിഷ്‌ ബിരിയനിക്‌ ഒപ്പം കായിസ് ഊണും രുചിയുടെ ആഹ്ലാദം നല്‍കുനു‌.
മട്ടാഞ്ചേരിയിലെ കായിസ് റസ്റ്റോറന്റു മധ്യ കേരളത്തിന്റ ബിരിയാണി കൊതിക്ക് മുന്നില്‍ വൈവിധ്യമാര്‍ന്ന രുചികള്‍ വിളംബുന്നു.സ്ഥാപകനായ വി കെ കായിസ് സ്വന്തം കുറിപ്പടിയിലെ ചേരുവകളില്‍ തയാര്‍ ചെയിത ബിരിയാണി കാലമെത്ര കഴിഞിഇടും സൂപ്പര്‍ ഹിറ്റ്‌.

കരിമ്പിന്കാല കോട്ടയം
പ്രധാന ആകര്‍ഷണങ്ങള്‍ കരിമീന്‍ പൊള്ളിച്ചത്‌ കൊഞ്ച് റോസ്റ്റ്
കുടുംബമായി വന്നു ഭക്ഷണം കഴുച്ചു പോകാവുന്ന കള്ള് ഷാപ്പ് അതാണ് കരിമ്പിന്കാല പതിനഞ്ചു പേര്‍ക്ക്‌ ഭക്ഷണം കഴിക്കാനുള്ള സൌകര്യവുമായിആരംഭിച്ച ഈ ഷാപ്പ് ഇന്ന് സിനിമ കാര്‍ക്ക്‌ പോലും പ്രിയങ്കരം
കരിമീന്‍ പൊള്ളിച്ചത്‌ കൊഞ്ച് റോസ്റ്റ് ഞണ്ട് റോസ്റ്റ് കളും മീന്‍ കറി‌യ്മല്ലാം കരിമ്പിന്കാലയെ പ്രിയങ്കരമാക്കുന്നു.ഉച്ച നേരത്തെ കരിമ്പിന്‍ കാല ഊണും നാടന്‍ കള്ളും പ്രശസ്തം

സമുദ്ര വിഭവങ്ങളോടുള്ള മലയാളി പ്രണയം മുന്നില്‍ കണ്ട്കൊണ്ട്വ്യത്യസ്തമായ രുചികള്‍ സമ്മാനിക്കുന്ന ഹോട്ടലുകളും അനവധി.
കേരളത്തിലെ ആദ്യ സീഫുഡ്റസ്റ്റോറന്റ്ആയ കാസിനോയാണ്കേരളത്തിലേക്ക്ആദ്യമായി തന്തൂരിയും എത്തിച്ചത്.അന്നന്നു കിട്ടുന്ന മത്സ്യം മാത്രമേ പാചകം ചെയ്യു എന്ന നിര്‍ബന്ധമാണ് കാസിനോയുടെ സമാനതകളില്ലാത്ത ഒരു സവിശേഷത.

ബുഹാരി തിരുവനന്തപുരം
പ്രധാന ആകര്‍ഷണങ്ങള്‍ പുട്ടും മട്ടണുമാണ്

തിരുവനന്തപുരത്തെ ബുഹാരി ഹോട്ടല്‍ മലബാര്‍ വിഭവങ്ങള്‍ ലഭിക്കുന്ന തെക്കന്‍ ഹോട്ടലാണ് പുട്ടും മട്ടണുമാണ് ഇവിടത്തെ ഹിറ്റ്കോമ്പിനേഷന്‍.ആടിനെ വീട്ടില്‍ തന്നെ വളര്‍ത്തിയാണ് ബുഹാരി കുടുംബം രുചികരമായ മട്ടണ്‍ വിളമ്പുന്നത്.

ഓള്‍ഡ് പോര്‍ട്ട് കൊച്ചി

കൊച്ചി തുറമുഖത്തിന്‍െറ കവാടത്തില്‍ പുറമേക്കു നിറപ്പകിട്ടൊന്നുമില്ലാതെ ഓള്‍ഡ് പോര്‍ട്ട്. പക്ഷേ അകത്തു തീന്‍മേശയില്‍ ലാളിത്യം കെണ്ടൊരു ആര്‍ഭാടമാണ്. രുചി വൈവിധ്യത്തിന്‍െറ ഉല്‍സവം. രസമുകുളങ്ങളില്‍ മേളപ്പെരുക്കമോ വെടിക്കെട്ടോ ഇല്ല. ലളിതസമ്പന്നമായ രുചിക്കൂട്ടുകള്‍, പാചക രീതികള്‍. മലയാളി അധികമൊന്നും പരിചയിച്ചിട്ടില്ലാത്ത, എന്നാല്‍ കയറിച്ചെന്നു പരിചയപ്പെടേണ്ട മൃദുസ്വാദുകള്‍.

തീക്കനലിനു മുകളില്‍ അറ്റംകൂര്‍ത്ത നേര്‍ത്ത സ്റ്റെയിന്‍ലസ് സ്റ്റീല്‍ ദണ്ഡില്‍ മുഴുവനോടെ കുത്തി നിര്‍ത്തി ചുട്ടെടുക്കുന്ന മല്‍സ്യമാണ് ഫോര്‍ട്ട് കൊച്ചി കമാലക്കടവിനടുത്തുളള ഓള്‍ഡ് പോര്‍ട്ട് റസ്റ്റോറന്‍റിലെ താരം. ഭക്ഷണശാലയുടെ കവാടത്തില്‍ നിരത്തി വച്ചിട്ടുളള മീനുകള്‍
ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് വിരുന്നുകാര്‍ക്ക് തിരഞ്ഞെടുക്കാം. തലയും വാലും കളയണമെങ്കില്‍ അക്കാര്യവും ആവശ്യപ്പെടാം. ബാക്കി ഷെഫ് അജിത്തിനു വിട്ടു കൊടുക്കുക. തിളങ്ങുന്ന കനലിനു മുകളില്‍ മീന്‍ തങ്കംപോലെ കാഞ്ഞുവരുമ്പോള്‍ കമ്പില്‍ നിന്ന് ഊരി ആവശ്യമായ അനുസാരികള്‍ ചേര്‍ത്തു നീണ്ട താലത്തില്‍ മേശയിലേക്ക് വച്ച് തരും.

ഓള്‍ഡ് പോര്‍ട്ടും സഹോദരസ്ഥാപനമായ ഫോര്‍ട്ട്കൊച്ചി പ്രിന്‍സസ് സ്ട്രീറ്റിലെ ചാരിയറ്റ് റസ്റ്ററന്റും ഉച്ചയ്ക്കു 12 മണി മുതല്‍ മുഖ്യവിഭവങ്ങളുമായി തുറന്നിരിക്കും. രാവിലെ കോണ്ടിനെന്റല്‍ ബ്രേക്ക്ഫാസ്റ്റുണ്ട്. ഏഴു മുതല്‍ 11 വരെയാണ് അത്താഴം. 80 സീറ്റുണ്ട് ഓള്‍ഡ് പോര്‍ട്ടില്‍. ചാരിയറ്റിലാണെങ്കില്‍ പാതയോരത്തു മേശകളിട്ട് കാഴ്ചകള്‍കണ്ടു വിരുന്നുണ്ണാം. ഒരു നേരത്തെ ഭക്ഷണത്തിന് 350 രൂപ മുതല്‍ അറുന്നൂറു വരെയാകും.

(ഓള്‍ഡ് പോര്‍ട്ടിലെ ഫോണ്‍ : 2215341)


1 comment:

Note: Only a member of this blog may post a comment.