ഗോവ വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തെ കൊങ്കണ്‍ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്.
പനാജിയാണ് ഗോവയുടെ തലസ്ഥാനം. ചിലര്‍ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ് ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവന്‍ നഗരമായ മഡ്‌ഗോവ ഇന്നും പോര്‍ച്ചുഗീസ് അടയാളങ്ങള്‍ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവന്‍ കടല്‍ത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവന്‍ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വര്‍ഷവും ഗോവയിലേക്ക് ആകര്‍ഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.പടിഞ്ഞാറന്‍ ഇന്ത്യയുടെ പറുദീസ എന്നാണ് ഗോവ അറിയപ്പെടുന്നത്. സ്വപ്നസദൃശമായ ദൃശ്യങ്ങളുമായി സഞ്ചാരിയെ വിരുന്നൂട്ടാന്‍ ഗോവ കാത്തിരിക്കുന്നു.രിത്രത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ തെരുവുകളും പോര്‍ച്ചുഗീസ് വാസ്തുസൗന്ദര്യത്തിന്റെ വശ്യതയുമായി നില്‍ക്കുന്ന പുരാതന ക്രിസ്തീയ ദേവാലയങ്ങളും എന്നും അവധിക്കാലത്തിന്റെ ഉത്സവവേദിയായ കടല്‍ത്തീരങ്ങളും ഗോവയുടെ സൗന്ദര്യ സമ്പത്തുകളാണ്.

1961 വരെ പോര്‍ച്ചുഗീസ് അധീനതയിലായിരുന്നു ഈ കൊച്ചു പ്രദേശം. പോര്‍ച്ചുഗീസ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും ഗോവയില്‍ കാണാം. 1510ല്‍ ഗോവാതീരത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ ക്രിസ്തീയമതം ഇവിടെ പ്രചരിപ്പിക്കുന്നതിലും വലിയൊരു പങ്ക് വഹിച്ചു. പുരാതന കാലത്ത് ശതവാഹന രാജവംശവും വിജയനഗര സാമ്രാജ്യവുമെല്ലാം ഗോവ ഭരിച്ചിട്ടുണ്ട്.
ഗോവന്‍ കടല്‍ത്തീരങ്ങള്‍ വളരെ പ്രസിദ്ധമാണ്. സംസ്ഥാനം മുഴുവനും കടല്‍ അതിരിടുന്നു എന്ന് വേണമെങ്കില്‍ പറയാം. കടലോരത്ത് തലയാട്ടി നില്‍ക്കുന്ന തെങ്ങുകളും വെയിലില്‍ തിളങ്ങുന്ന മണല്‍ത്തീരവും ശാന്തമായ തിരമാലകളും ഗോവാ കടല്‍ത്തീരങ്ങളുടെ പ്രത്യേകതയാണ്. അവധിക്കാലത്തിന്റെ ആലസ്യം മുഴുവനും ആസ്വദിക്കാന്‍ ഗോവയുടെ കടല്‍ത്തീരങ്ങള്‍ തന്നെയാവും ഒരു സഞ്ചാരി തിരഞ്ഞെടുക്കുക
കടല്‍ത്തീരങ്ങള്‍ക്ക് പുറമെ ധാരാളം വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഗോവയിലുണ്ട്.
കൃത്രിമ തടാകമായ ഇവിടേക്ക് പനാജിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട്. തടാകത്തില്‍ ബോട്ടിംഗിന് സൗകര്യമുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ധാരാളം കോട്ടേജുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്.
അഞ്ജന:ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഞ്ജന എന്ന കടല്‍ത്തീരത്തെത്താം. ചപോറ കോട്ടയും ആല്‍ബുകര്‍ക്കിന്റെ ബംഗ്ലാവും ഗതകാല സ്മൃതികളുണര്‍ത്തി അഞ്ജുനയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.
കലഞ്ച്വേറ്റ്: പനാജിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഗോവന്‍ കടല്‍ത്തീരങ്ങളുടെ റാണി എന്നറിയപ്പെടുന്ന കലഞ്ച്വേറ്റ് ബീച്ച്. ധാരാളം ടൂറിസ്റ് റിസോര്‍ട്ടുകളും കോട്ടേജുകളും കൊണ്ട് സമ്പന്നമാണ് കലഞ്ച്വേറ്റ്. ഏഴ് കിലോമീറ്ററോളം നീളത്തില്‍ ബീച്ചുള്ളതിനാല്‍ ജലക്രീഡകള്‍ക്കും ജോഗിങ്ങിനും കലഞ്ച്വേറ്റ് വളരെ അനുയോജ്യമാണ്.കോള്‍വ: മര്‍ഗോവയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള കോള്‍വ കടല്‍ത്തീരം അനുപമമായ സൗന്ദര്യത്താല്‍ ഗോവയിലെ മറ്റ് ബീച്ചുകളെ അതിശയിക്കുന്നു. കടലും തീരവും ആകാശവും ചേര്‍ന്ന പ്രകൃതിയുടെ മനോഹാരിതയ്ക്ക് ഇവിടെ ഒട്ടും കുറവുണ്ടായിട്ടില്ല. തിരക്ക് കുറഞ്ഞ ഈ ബീച്ചില്‍ ഏതാനും ടൂറിസ്റ് കോട്ടേജുകള്‍ ഉണ്ട്. ഡോണാ പോള:ഡോണാ പോള കടല്‍ത്തീരത്ത് നിന്നും സുവാരി നദിയും മര്‍മഗോവാ തുറമുഖവും കാണാം. പനാജിയില്‍ നിന്നും ഡോണാ പോളയിലേക്ക് ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്. വാട്ടര്‍ സ്കൂട്ടര്‍ ഓടിക്കാനും ഈ ബീച്ചില്‍ സൗകര്യമുണ്ട്.
പുരാതന പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നാടാണ് ഗോവ. വാസ്തുശില്‍പ്പഭംഗി കൊണ്ടും പഴക്കം കൊണ്ടും അവ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പനാജിയിലേക്കുള്ള യാത്രാമധ്യേ കാണുന്ന ഗ്രാമങ്ങളില്‍ ധരാളം പള്ളികളുണ്ട്. റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റന്റ് വിഭാഗത്തിലുമുള്ള ക്രിസ്ത്യാനികളാണ് ഗോവയില്‍ കൂടുതലും. പള്ളികള്‍ മിക്കവയും കത്തോലിക്കരുടേതാണ്.ബോം ജീസസ് ബസിലിക്ക:16ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബോം ജീസസ് ബസിലിക്ക പള്ളിയിലേക്ക് പനാജിയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട്. ഗോവയിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണിത്.വിശുദ്ധഫ്രാന്‍സിസ് സേവ്യറിന്റെ തിരുശരീരം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ![]() |
| ബോം ജീസസ് ബസിലിക്ക |
സെയിന്റ് കാതറീന്‍ ചാപ്പല്‍:പഴയ ഗോവയിലെ പുരാവസ്തു മ്യൂസിയത്തിന് സമീപമാണ് 1512ല്‍ ആല്‍ബുക്കര്‍ക്ക് പണിയിച്ച സെയിന്റ് കാതറീന്‍ ചാപ്പല്‍. 1510ലെ സെയിന്റ് കാതറീന്‍ ദിനത്തില്‍ ബിജാപ്പൂര്‍ സേനയെ തോല്‍പ്പിച്ച് ഗോവയില്‍ കടന്നതിന്റെ നന്ദിസൂചകമായാണത്രെ പോര്‍ച്ചുഗീസ് സേനാനായകനായ ആല്‍ബുക്ക്വക്ക് ഈ പള്ളി പണിയിച്ചത്.
സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി:പഴയ ഗോവയില്‍ നിന്നും പോണ്ടയിലേക്ക് പോകും വഴിയാണ് സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി. 1570ല്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ഈ പ്രദേശം വിട്ടുപോയതിനാല്‍ പള്ളി അനാഥമായി നശിച്ചു തുടങ്ങി. 1884ല്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ പള്ളി പുതുക്കി പണിതത്.
മാദ്രേ ദേ ദേവൂസ് പള്ളി:സാലിഗാവോയിലെ മാദ്രേ ദേ ദേവൂസ് പള്ളി ഗോഥിക്ക് വാസ്തുശില്‍പ ശൈലിയുടെ മകുടോദാഹരണമാണ്. പനാജിയില്‍ നിന്നും 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ 1873ല്‍ പണിത ഈ പള്ളിയിലെത്താം. ബര്‍ദേജ് താലൂക്കിലെ മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി രാത്രിയില്‍ ദീപാലങ്കാരത്താല്‍ മനോഹരമാക്കാറുണ്ട്.
സെയിന്റ് ആന്‍ഡ്രൂ പള്ളി:വെല്‍ഹ ഗ്രാമത്തിലെ മനോഹരമായ ഈ പള്ളി പണിതത് 1868ലാണ്. എല്ലാ വാഴ്ത്തപ്പെട്ടവരുടെയും തിരുരൂപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇവിടുത്തെ പ്രത്യേകതയാണ്.സെയിന്റ് കജേറ്റാന്‍ പള്ളി:
റോമിലെ സെയിന്റ് പീറ്റര്‍ ബസിലിക്കയുടെ മാതൃകയില്‍ 1655ല്‍ പണിത ഈ പള്ളി പഴയ ഗോവയിലെ വൈസ്റോയി ആര്‍ച്ചിന് സമീപമാണ്. ക്രൈസ്തവ വാസ്തുശില്‍പ്പകലയുടെ മനോഹാരിത ഇതില്‍ പ്രകടമാണ്.സെ കതീഡ്രല്‍:പഴയ ഗോവയിലെ ഏറ്റവും മനോഹരമായ പള്ളിയാണിത്. പുരാതന ശില്പവൈദഗ്ധ്യത്തിന്റെ ധാരാളിത്തം കൊണ്ട് ഇത് കാഴ്ചക്കാരനെ അമ്പരപ്പിക്കുന്നു. ഇവിടെയുള്ള സുവര്‍ണ്ണമണി ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതിനെ പറ്റി പ്രശസ്തമായ ഒരു പോര്‍ച്ചുഗീസ് കാവ്യത്തില്‍ പറയുന്നുണ്ട്. ഇതിനെ കൂടാതെ നാല് കൂറ്റന്‍ മണികളും ഇവിടെയുണ്ട്. ഡൊമിനിക്കന്‍കാര്‍ക്കായി പോര്‍ച്ചുഗീസ് സര്‍ക്കാര്‍ 1652ലാണ് സെയിന്റ് കാതറീനായി സമര്‍പ്പിച്ചിട്ടുള്ള ഈ പള്ളി പണികഴിപ്പിച്ചത്.
ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളേക്കാള്‍ വാസ്തുശില്‍പശൈലിയില്‍ വ്യത്യസ്തമാണ് ഗോവയിലെ ക്ഷേത്രങ്ങള്‍. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ ഗോവന്‍ ഗ്രാമങ്ങളില്‍ അപൂര്‍വസൗന്ദര്യത്തിന്റെ ഉദാഹരണങ്ങളാണ് ഗോവന്‍ ക്ഷേത്രങ്ങള്‍. ഗോവന്‍ ക്ഷേത്രങ്ങളുടെ പഴക്കത്തെ കുറിച്ചും മറ്റും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പഠനം നടത്തിവരികയാണ്.
16-ആം നൂറ്റാണ്ടിലാണ് ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ വ്യാപാരത്തിനായി എത്തുന്നത്. അതിനു ശേഷം അവര്‍ ഗോവ ഭരിക്കാന്‍ തുടങ്ങി. പൗരസ്ത്യദേശത്തെ പോര്‍ട്ടുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ അല്‍ബുക്കര്‍ക്ക് ആണ് 1510-ല്‍ ഗോവ പിടിച്ചെടുത്തത്. 200 വര്‍ഷങ്ങള്‍ കോണ്ട് ഏതാണ്ട് 6 മൈല്‍ ചുറ്റളവില്‍ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവര്‍ പണിതു. 1759-ല്‍ ഒരു മലമ്പനി പടര്‍ന്നതിനെത്തുടര്‍ന്ന് തലസ്ഥാനം പന്‍ജിമിലേക്ക് മാറ്റി.
1961-ല്‍ ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വര്‍ഷത്തോളം ഗോവ പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്ന ടിഷ്യൂവറി ദ്വീപിലാണ് പഴയ നഗരം (ഓള്‍ഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
വെള്ള പൂശിയ പള്ളികള്‍ പഴയകലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓള്‍ഡ് ഗോവയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അല്‍ബുക്കര്‍ക്കിന്റെ കൊട്ടാരം അടക്കമുള്ള കോട്ടകളും മറ്റു കെട്ടിടങ്ങളും കാടു പിടീച്ച് നശീച്ചു. പ്രശസ്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രല്‍ ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ട്. ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഫ്രാന്‍സിസ് സേവ്യര്‍ ഗോവയില്‍ വന്നത്. ഇവിടെ നിന്ന് അദ്ദേഹം സിലോണിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്തു. തന്റെ ജീവിതകാലത്ത് അദ്ദേഹം ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരെ കത്തോലിക്കരയി പരിവര്‍ത്തനം നടത്തി. ഇദ്ദേഹത്തിന്റെ മൃതശരീരം കേടാകാതെ സൂക്ഷിച്ചിരിക്കുന്നതിനാല്‍ഐടക്കിടെ പുറത്തേക്കെടുത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ചിലര്‍ ഈ ശരീരത്തിന്റെ കാലുകള്‍ ചുംബിക്കാറുണ്ട്. ഒരിക്കല്‍ ഒരു വിശ്വാസി കാല്‍ കടിച്ച് മുറിച്ച് കഴിച്ചെന്നും പറയപ്പെടൂന്നു
Tourism in Goa
Tourism is Goa's primary industry: it handles 12%[1] of all foreign tourist arrivals in India.
Tourism is generally focused on the coastal areas of Goa, with decreased tourist activity inland. In 2004 there were more than 2 million tourists reported to have visited Goa, 400,000 of which were from abroad.
Goa has two main tourist seasons: winter and summer. In the winter time, tourists from abroad (mainly Europe) come to Goa to enjoy the splendid climate. In the summertime (which, in Goa, is the rainy season), tourists from across India come to spend the holidays.
This tiny state is situated on the west coast of India, between the borders of Maharastra and Karnataka and is better known to the world as the former Portuguese enclave on Indian soil. With the rule of the Portuguese for over 450 years and the consequential influence of the Latin culture, Goa presents a somewhat different picture to the foreign visitor than any other part of the country. The state of Goa is famous for its excellent beaches, churches, and temples. Bom Jesus Basilica is another famous attraction in Goa. Fort Aguada too is a major tourist attraction. Recently a Wax Museum on Indian history, culture and heritage has also opened in Old Goa.
The one reason to visit Goa is, its beaches. About 125 KM of the coast line is dotted with beaches. These beaches are divided into North Goa and South Goa Beaches. The further north or south you go, the more isolated the beaches get. However, if you're looking for people, then visit some of the more popular beaches like Baga and Anjuna. These beaches are lined with shacks that provide fresh sea food and drinks. Some shacks arrange special events to attract more customers.
WildLife
Foxes, wild boars and migratory birds are found in the jungles of Goa. The avifauna includes kingfishers, mynas and parrots. Numerous types of fish are also caught off the coast of Goa and in its rivers. Crabs, lobsters, shrimps, jellyfish, oysters and catfish form some of the piscine catch. Goa also has a high snake population, which keeps the rodent population in control. Goa has many famous National Parks, including the renowned Salim Ali Bird Sanctuary. Other wildlife sanctuaries include the Bondla Wildlife Sanctuary, Mollem Wildlife Sanctuary, Cotigao Wildlife Sanctuary, Madei Wildlife Sanctuary, Netravali Wildlife Sanctuary, Mahaveer Wildlife Sanctuary and the Salim Ali Bird Sanctuary located on the island of Chorao.The Mangeshi temple and the Malsa temple are among the famous ones.
![]() |
| സെ കതീഡ്രല്‍ |
ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളേക്കാള്‍ വാസ്തുശില്‍പശൈലിയില്‍ വ്യത്യസ്തമാണ് ഗോവയിലെ ക്ഷേത്രങ്ങള്‍. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ ഗോവന്‍ ഗ്രാമങ്ങളില്‍ അപൂര്‍വസൗന്ദര്യത്തിന്റെ ഉദാഹരണങ്ങളാണ് ഗോവന്‍ ക്ഷേത്രങ്ങള്‍. ഗോവന്‍ ക്ഷേത്രങ്ങളുടെ പഴക്കത്തെ കുറിച്ചും മറ്റും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പഠനം നടത്തിവരികയാണ്.
ചരിത്രം
1961-ല്‍ ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വര്‍ഷത്തോളം ഗോവ പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്ന ടിഷ്യൂവറി ദ്വീപിലാണ് പഴയ നഗരം (ഓള്‍ഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.വെള്ള പൂശിയ പള്ളികള്‍ പഴയകലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓള്‍ഡ് ഗോവയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അല്‍ബുക്കര്‍ക്കിന്റെ കൊട്ടാരം അടക്കമുള്ള കോട്ടകളും മറ്റു കെട്ടിടങ്ങളും കാടു പിടീച്ച് നശീച്ചു. പ്രശസ്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രല്‍ ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ട്. ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഫ്രാന്‍സിസ് സേവ്യര്‍ ഗോവയില്‍ വന്നത്. ഇവിടെ നിന്ന് അദ്ദേഹം സിലോണിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്തു. തന്റെ ജീവിതകാലത്ത് അദ്ദേഹം ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരെ കത്തോലിക്കരയി പരിവര്‍ത്തനം നടത്തി. ഇദ്ദേഹത്തിന്റെ മൃതശരീരം കേടാകാതെ സൂക്ഷിച്ചിരിക്കുന്നതിനാല്‍ഐടക്കിടെ പുറത്തേക്കെടുത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ചിലര്‍ ഈ ശരീരത്തിന്റെ കാലുകള്‍ ചുംബിക്കാറുണ്ട്. ഒരിക്കല്‍ ഒരു വിശ്വാസി കാല്‍ കടിച്ച് മുറിച്ച് കഴിച്ചെന്നും പറയപ്പെടൂന്നു
Tourism in Goa
Tourism is Goa's primary industry: it handles 12%[1] of all foreign tourist arrivals in India.
Tourism is generally focused on the coastal areas of Goa, with decreased tourist activity inland. In 2004 there were more than 2 million tourists reported to have visited Goa, 400,000 of which were from abroad.Goa has two main tourist seasons: winter and summer. In the winter time, tourists from abroad (mainly Europe) come to Goa to enjoy the splendid climate. In the summertime (which, in Goa, is the rainy season), tourists from across India come to spend the holidays.
This tiny state is situated on the west coast of India, between the borders of Maharastra and Karnataka and is better known to the world as the former Portuguese enclave on Indian soil. With the rule of the Portuguese for over 450 years and the consequential influence of the Latin culture, Goa presents a somewhat different picture to the foreign visitor than any other part of the country. The state of Goa is famous for its excellent beaches, churches, and temples. Bom Jesus Basilica is another famous attraction in Goa. Fort Aguada too is a major tourist attraction. Recently a Wax Museum on Indian history, culture and heritage has also opened in Old Goa.
The one reason to visit Goa is, its beaches. About 125 KM of the coast line is dotted with beaches. These beaches are divided into North Goa and South Goa Beaches. The further north or south you go, the more isolated the beaches get. However, if you're looking for people, then visit some of the more popular beaches like Baga and Anjuna. These beaches are lined with shacks that provide fresh sea food and drinks. Some shacks arrange special events to attract more customers.WildLife
Foxes, wild boars and migratory birds are found in the jungles of Goa. The avifauna includes kingfishers, mynas and parrots. Numerous types of fish are also caught off the coast of Goa and in its rivers. Crabs, lobsters, shrimps, jellyfish, oysters and catfish form some of the piscine catch. Goa also has a high snake population, which keeps the rodent population in control. Goa has many famous National Parks, including the renowned Salim Ali Bird Sanctuary. Other wildlife sanctuaries include the Bondla Wildlife Sanctuary, Mollem Wildlife Sanctuary, Cotigao Wildlife Sanctuary, Madei Wildlife Sanctuary, Netravali Wildlife Sanctuary, Mahaveer Wildlife Sanctuary and the Salim Ali Bird Sanctuary located on the island of Chorao.The Mangeshi temple and the Malsa temple are among the famous ones.


No comments:
Post a Comment
Note: Only a member of this blog may post a comment.