Tuesday, September 15, 2009

നിത്യഹരിത ഗവി




 

 കാടും തടാകങ്ങളും ചേര്‍ന്ന അപൂര്‍വ സൌന്ദര്യമാണ് ഗവിയുടേത്. മാനും സിംഹവാലന്‍ കുരങ്ങും വരയാടും മലമുഴക്കി വേഴാമ്പലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാന്‍ ഓര്‍മയുടെ തുരുത്തുകളൊരുക്കുന്നു. തേക്കടിയുടെ വന്യത ഏറ്റവും ഗാഢമായി അനുഭവിക്കാനാകുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ്

പത്തനംതിട്ട ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായ ഇവിടത്തെ ഏറ്റവും ആകര്‍ഷകം പുല്‍മേടുകളാല്‍ സമൃദ്ധമായ ഇവിടുത്തെ മൊട്ടക്കുന്നുകളാണ്. ഇവിടെ നിന്നു നോക്കിയാല്‍ ശബരിമലയുടെ ഒരു വിദൂര ദര്‍ശനം ലഭിക്കും.കേരളത്തിലെ നിത്യഹരിത വനമേഖലയിലുള്‍പ്പെടുന്ന ഇവിടെ സഞ്ചാരികള്‍ക്ക് ആന, പുലി, കരടി മുതലായ കാട്ടുമൃഗങ്ങളെ കാണാനും കഴിയും.
പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും അനുയൊജ്യമായ ഒരു പ്രദേശമാണിവിടം. മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി മുതലായ 330 ഓളം ഗണങ്ങളില്‍പ്പെട്ട പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ.

നിത്യഹരിതമായ കാട്ടില്‍ ഏതു തിരിവിലും ആനക്കൂട്ടങ്ങളുണ്ടാവാം. ഒടിഞ്ഞു ചതഞ്ഞ ഈറ്റക്കാടുകള്‍ അവയുടെ 'സന്ദര്‍ശക ഡയറി'യാണ്. പുലിയെക്കണ്ടതിന്റെ സാക്ഷ്യം ചിലര്‍ പറയും. കാട്ടുപോത്തിന്റെ ശൌര്യത്തിന്റെയും. ചിലപ്പോള്‍ റോഡിനു നടുവില്‍ ശങ്കിച്ചു നില്‍ക്കുന്ന ഉടുമ്പ്, മരങ്ങളില്‍ നിറയെ കരിങ്കുരങ്ങുകള്‍, പുല്‍മേടുകളുടെ ചരിവില്‍ വാഹനത്തിന്റെ മുരള്‍ച്ച കേട്ടു പ്രതിമകള്‍ പോലെ മ്ളാവുകളുടെ നിര, വണ്ടി നിര്‍ത്തിയാല്‍ ഓടി മറയുന്ന കേഴ, വാഹനത്തിനു മുന്നില്‍ ഭയന്നോടുന്ന കാട്ടുകോഴിക്കുടുംബം, ... ഈ കാട് ജീവന്‍ വച്ച ചിത്രകഥാപുസ്തകമാണ്. പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡാണു ഗവി. പഞ്ചായത്ത് ആസ്ഥാനത്തു നിന്ന് 70 കിലോമീറ്ററിലേറെ അകലെ. അത്രയും ദൂരം കാനനപാത. (അയല്‍ജില്ലയിലെ വണ്ടിപ്പെരിയാറില്‍ നിന്നു 30 കിലോമീറ്ററേയുള്ളൂ). പെട്ടിക്കടകള്‍ പോലും വഴിയില്‍ അപൂര്‍വം.
ഗവി- NH-220(കൊല്ലം- മധുര)ല്‍ ഉള്ള വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. വളരെ ദുര്‍ഘടം പിടിച്ച വഴിയായതിനാല്‍ ജീപ്പ് പോലയുള്ള ഓഫ്-റോഡര്‍ വാഹനങ്ങളാണ് ഉചിതം.വണ്ടിപ്പെരിയാറില്‍ നിന്നൊ വണ്ടിപ്പെരിയാറില്‍ നിന്നും 16 കി.മി. അകലെയുള്ള കുമിളിയില്‍ നിന്നൊ ഇത്തരം വാഹനങ്ങള്‍ ലഭിക്കും.പ്രവേശനപാസ്സുകള്‍ വള്ളക്കടവിലുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റില്‍നിന ലഭ്യമാണ്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും വണ്ടിപ്പെരിയാറിലെക്ക് കെ.എസ്.ആര്‍.ടി.സി ക്ക് ബസ് സര്‍വീസുണ്ട്.പത്തനംതിട്ടയില്‍ നിന്നും ഗവി വഴി വണ്ടിപ്പെരിയാറിലെക്ക് ഇപ്പൊള്‍ ബസ് സര്‍വീസ് തുടങ്ങിയിട്ടുണ്ട്
Gavi recounts a tranquil, mesmerizing and pristine wilderness treat! Yes, with every turn and sight you encounter nature at its unadulterated best – sprawling grasslands, cascading waterfalls, hills and valleys with its dear inhabitants. One of the off-track destinations in the state of Kerala, the place is the result of the eco-tourism initiatives from the Kerala Forest Development Corporation. Owing to its abundant and magnificent wildlife reserves and raw geographical milieu, a major portion of the tourists here are either nature lovers or adventurists.

The active participation of the local tribes make Gavi eco-tourism project a success beyond comparison; there is nothing like being in the company of the inhabitants and getting to know the place better.

4 comments:

  1. I would like to go there?
    What will be thebus timings?

    ReplyDelete
  2. Regular buses are available to Vandiperiyar from Kochi & Thiruvananthapuram . A small bus rattles even up to Gavi from Vandiperiyar once a day(4 pm) the journey in which will be the most heart throbbing experience.


    http://www.gaviecotourism.com/gavi.html#getting

    ReplyDelete
  3. ksrtc is running a daily bus to kumaly via gavi from pathanamthitta. for more details see this page.

    http://www.ksrtcblog.com/2009/09/ksrtc-bus-from-pathanamthitta-gavi.html

    http://www.ksrtcblog.com/2009/05/kerala-rtc-at-pathanamthitta.html

    ReplyDelete
  4. hey
    it was really nice toread your posts
    Real work with good piece of writing
    since you are much fond of Travelling, i suggest you to visit Andaman and Nicobar Islands to explore the beauty of Beaches and sea shores
    Even there are very nice places to be visited here
    If you need i can send you some good photographs and details of these Islands.
    I am doing my research in coral reefs here
    with regards

    Sreeraj C R
    crsreeraj@gmail.com

    ReplyDelete

Note: Only a member of this blog may post a comment.