തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തഞ്ചാവൂർ.ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്. തഞ്ചാവൂർ “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി.മി. തെക്കു ഭാഗത്തായാണ് തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദ്ദേശ്വരക്ഷേത്രത്തെ ചുറ്റി വളർച്ച പ്രാപിച്ച ഒരു നഗരമാണ് തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ് ഈ പട്ടണം
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ

തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു

തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ ,മുത്തുസ്വാമി ദീക്ഷിതർശ്യാമ ശാസ്ത്രികൾ എന്നിവർ ഇവിടെയാണു ജീവിച്ചിരുന്നത്.

തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ ,മുത്തുസ്വാമി ദീക്ഷിതർശ്യാമ ശാസ്ത്രികൾ എന്നിവർ ഇവിടെയാണു ജീവിച്ചിരുന്നത്.

ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. തവിൽ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്


ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്. 12 വ൪ഷം കൊണ്ടാണിതിന്റെ പണി തീർന്നതു

തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്, കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്.മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നതു,

ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ് രാജസഭ നടത്തിയിരുന്നത്

മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.അടുത്തായി തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും കൂടുതലായി നിർമ്മിച്ചു വരുന്നു

മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.അടുത്തായി തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും കൂടുതലായി നിർമ്മിച്ചു വരുന്നു

ക്ഷേത്രചുവരുകളിൽ ചോള രാജാക്കന്മാ൪ അവരുടെ വീരസാഹസിക പോരാട്ടങ്ങളും പരമ്പരകളെ പറ്റിയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടു ഇതൊരു നല്ല ചരിത്രരേഖയാണു

തഞ്ചാവൂർ അതിന്റെ സാംസ്കാരിക പഠനത്തിനു പണ്ടെ പേരു കേട്ടതാണ്. 16-ം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്. ഇന്നിതു മുഴുവനായും കംപ്യൂട്ടർവൽകരിക്കപ്പെട്ടു കഴിഞ്ഞു

ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നതു

അതി൯ പ്രകാരം അന്നു രാജാവു ക്ഷേത്രത്തിനു ചേർന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്ര നിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു

എറ്റവും വലിയ തെരുവു വീരസാലൈ എന്നും അതിനോടു ചേർന്ന ചന്ത ത്രിഭുവനമേടെവിയാർ എന്നുമാണു അറിയപ്പെട്ടിരുന്നതു

ഇന്നു ഈ നഗരത്തെ ഒരു വലിയ മേൽപ്പാലം രണ്ടായി ഭാഗം ചെയ്തതായികാണാം. ഇതിനു ഒരു വശം വാണിജ്യ മേഖലയും മറ്റേ വശം ആധുനിക ആവാസ കേന്ദ്രങ്ങളുമായാണു ഇപ്പോൾ ഉള്ളതു. പള്ളിയഗ്രഹാരം, കരന്തൈ, ഓൾഡ് ടൗൺ, വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനംബുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗൺ, ഓൾഡ് ഹൗസിംഗ് യൂണിറ്റ്, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങൾ ആണു പ്രധാന സിരാ കേന്ദ്രങ്ങൾ. ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു തഞ്ചാവൂർ നഗരത്തിൽ ഒരുപാടു ഡോക്ടർമാരെയും കാണുവാൻ സാധിയ്ക്കും. 18-ാം നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ് ഒരു പേരുകേട്ട വിദ്യാലയമാണ്.ഇന്ന് തഞ്ചാവൂരിൽ രണ്ടു സർവ്വകലാശാലകൾ ഉണ്ട്. തമിഴ് സർവ്വകലാശാലയും ശാസ്ത്ര കൽപിത സർവ്വകലാശാലയും,ഇതിനു പുറമെ പേരുകേട്ട മെഡിക്കൽ കോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. നെൽകൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങൾ ഇവയിൽ ചിലതാണ്.