ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍ ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു
1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയില്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ് താജ് മഹല്‍. ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്‍റെ പ്രധാന ശില്പി
താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്കാരത്തിന്റേയും മുഗള്‍ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുര്‍ രാജവംശത്തില്‍ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയില്‍ ഉണ്ടായിരുന്നു. സമര്‍കണ്ടിലെ ഗുര്‍-ഏ-അമീര്‍ എന്ന കെട്ടിടം. ഹുമയൂണിന്റെ ശവകുടീരം , ഡെല്‍ഹിയിലെ ഷാജഹാന്റെ സ്വന്തം ജുമാ മസ്ജിദ് എന്നിവയില്‍ നിന്നും വാസ്തുവിദ്യ പ്രചോദനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗള്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരുന്നത്. പക്ഷേ, ഷാജഹാന്‍ താജ് മഹല്‍ പണിയുന്നതിന് വെണ്ണക്കല്‍ തന്നെ കൂടാതെ വിലപിടിപ്പുള്ള മറ്റുചില കല്ലുകള്‍ എന്നിവ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മറ്റ് മുഗള്‍ കാലഘട്ടത്തെ കെട്ടിടങ്ങളേക്കാളും താജ് മഹലിന് ഒരു പ്രത്യേക ആകര്‍ഷണം തന്നെ ഉണ്ടാവുകയായിരുന്നു.
മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോര്‍ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയെഴുതിയിട്ടുണ്ട്.

താജ് മഹല്‍ വര്‍ഷം തോറും 2 മുതല്‍ 4 ദശലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നതായിട്ടാണ് കണക്ക്. ഇതില്‍ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് തണുപ്പുകാലമായ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങള്‍ക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദര്‍ശകര്‍ നടന്നു എത്തുകയോ, സൈക്കിള്‍ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണ കാരണമല്ലാത്ത വാഹനങ്ങള്‍ ആശ്രയിച്ചോ എത്തണം. ചെറിയ പട്ടണമായ തെക്കേ താജ് ഭാഗം, താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും ഇവിടത്തെ പറയുന്നു. ഇത് ഒരു അന്നത്തെ ചന്തയായി പണിതത് ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരുടെ ആവശ്യങ്ങളും മറ്റും, സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ഇവിടം ഉപയോഗപ്പെടുന്നു.
ഇവിടത്തെ സന്ദര്‍ശന സമയം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ചകളില്‍ അവധിയാണ്. അന്ന് മുസ്ലിം പ്രാര്‍ത്ഥനകള്‍ക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെയാണ് പ്രാര്‍ത്ഥനാസമയം. താജ് മഹല്‍ പൗര്‍ണ്ണമി നാളുകളിലും അതിനും മുന്‍പും പിന്‍പുമായി രണ്ടു ദിവസങ്ങള്‍ ചേര്‍ത്ത് മൊത്തം അഞ്ച് ദിവസങ്ങള്‍ രാത്രി കാണുവാനായി തുറക്കാറുണ്ട്. ഇതില്‍ വെള്ളിയാഴ്ചകള്‍ അവധിയായിരിക്കും. . റംസാന്‍ മാസങ്ങളില്‍ രാത്രി സന്ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളാല്‍ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, ചെറിയ പഴ്സുകള്‍ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ.
എത്തിച്ചേരാന്‍
ആഗ്രയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗം ഡെല്‍ഹിയില്‍ നിന്ന് റോഡ്, റെയില്‍ മാര്‍ഗ്ഗമാണ്. ഡെല്‍ഹിയില്‍ നിന്നും സരായി കാലേ ഖാന്‍ അന്തര്‍ദേശീയ ബസ് ടെര്‍മിനലില്‍ നിന്നും ബസ്സുകള്‍ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്.
- ഏറ്റവും അടുത്ത വിമാനത്താവളം ആഗ്ര വിമാനത്താവളം, ഡെല്‍ഹി വിമാനത്താവളം
- ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷന്‍, രാജാ കി മണ്ടി സ്റ്റേഷന്‍
- ബസ്സ് ടെര്‍മിനല്‍ - ആഗ്ര ബസ് ടെര്‍മിനല്‍.
ആഗ്രയില്‍ സഞ്ചാരത്തിന് സാധാരണ നിലയില്‍ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്.
Photos By John
കടപ്പാട് : IndoHistory, Tajmahal travel & tours
കടപ്പാട് : IndoHistory, Tajmahal travel & tours