ന്യൂ ഡെല്‍ഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. സര്‍ക്കാര്‍ കാര്യാലയങ്ങള്‍, ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയപ്രമുഖരുടേയും മന്ദിരങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, മറ്റു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ എന്നിവയാണ് ഇവിടെ അധികവും. കൊനാട്ട് പ്ലേസ് പോലെയുള്ള വാണിജ്യകേന്ദ്രങ്ങളും നിരവധി വന്‍കിട ഹോട്ടലുകളും ഇവിടെയുണ്ട്.
രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റു വരെ നീളുന്ന രാജ്‌പഥും കൊനാട്ട് സര്‍ക്കസില്‍ നിന്നും തുടങ്ങി രാജ്പഥിനെ ലംബമായി മുറിച്ചു കടന്ന്നു പോകുന്ന ജന്‍പഥ് എന്നീ രണ്ടു വീഥികളെ ചുറ്റിയാണ് ന്യൂ ഡെല്‍ഹി നഗരം. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വീതിയേറിയ റോഡുകളും, റൗണ്ട് എബൗട്ടുകളും, മേല്പ്പാലങ്ങളും, വഴിയരികിലെ വൃക്ഷങ്ങളും ന്യൂ ഡെല്‍ഹിയെ അവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

സൗത്ത് ബ്ലോക്ക്, രാഷ്ട്രപതിഭവന്‍, നോര്‍ത്ത് ബ്ലോക്ക്

ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അഥവാ ഡി.ടി.സി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സര്‍വീസ് ആണ്. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തര്‍ സംസ്ഥാന സര്‍വീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സര്‍വീസ് ആണ് ഡി.ടി.സി. ) ബസ് റൂട്ടുകളില്‍ പ്രധാനപ്പെട്ടത്. 3 രൂപ, 5 രൂപ, 7 രൂപ, 10 രൂപ എന്നിങ്ങനെ നാലു ടിക്കറ്റ് നിരക്കുകളേ ബസുകളില്‍ നിലവിലുള്ളൂ.
ഇന്ത്യന്‍ റെയില്‍വേയുടെ 16 മേഖലകളില്‍ ഒന്നായ ഉത്തര റെയില്‍വേയുടെ ആസ്ഥാനമാണ് ന്യൂ ഡെല്‍ഹി. രണ്ടു പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളാണ് ന്യൂ ഡെല്‍ഹിയിലുള്ളത്. ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഇവിടെ നിന്നും പുറപ്പെടുന്നു. ഓള്‍ഡ് ഡെല്‍ഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബര്‍ബന്‍ റെയില്‍വേ സര്‍വീസുകളും ഇവിടെ നിന്നുണ്ട്.
ന്യൂ ഡെല്‍ഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയില്‍ സര്‍വീസ് 2004 ഡിസംബര്‍ 24-നാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യയിലെ അണ്ടര്‍ഗ്രൗണ്ട് മെട്രോ റെയില്‍വേയാണ് ഡെല്‍ഹി മെട്രോ, ഡെല്‍ഹി മെട്രോയുടെ ചില പാതകള്‍ ഭൂമിക്കടിയിലൂടെയല്ലാതെ ഉയര്‍ത്തിയ തൂണുകള്‍ക്കു മുകളിലൂടെയുമുണ്ട്.
ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സംയുക്തസംരംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റര്‍ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയില്‍ 62 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റു ലൈനുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.