ഇതൊരു പട്ടണം ആയിരുന്നു.മറ്റേതൊരു പട്ടണത്തെയും പോലെ,കാറ്റു വന്നു കട പുഴകും മുമ്പ് ...
സ്പന്ദനങ്ങളം ശബ്ദങ്ങളും ഉപേക്ഷിച്ചു പോയ ധനുഷ്കോടി.വിവരിക്കാനാവാത്ത വിഹ്വലതകളുടെ വിജനപഥം.ആത്മാവില്ലാത്ത രുപം പോലെ
തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത് ഒരു കടലോര പ്രദേശമാണ് ധനുഷ്കോടി. രാമേശ്വരത്ത് നിന്നും 18 കിലോമീറ്ററാണ് ധനുഷ്കോടിയിലേക്ക്. ഒറ്റപ്പെട്ട ഇടുങ്ങിയ വഴിയും വരണ്ട മരങ്ങളും കഴിഞ്ഞു നോക്കെത്താ ദൂരത്തോളം ഏക്കറുകള്‍ പരന്ന് കിടക്കുന്ന മണല്‍ക്കരയുടെ ഓരത്തിലൂടെ ധനുഷ്കോടിയെന്ന 'പ്രേത നഗരിയി'ലെത്തുന്നു. ധനുസ്സിന്റെ അറ്റം; അതാണ് ധനുഷ്കോടി.
ഭൂമി ഒരറ്റത്ത് അവസാനിക്കുകയാണ്, ധനുഷ്‌ക്കോടിയിലെത്തുമ്പോള്‍. കടലെടുത്ത നഗരത്തിന്റെ കടലിലേക്കിറങ്ങി നില്‍ക്കുന്ന തുരുത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മണിമാളികകള്‍ സ്വപ്‌നം കാണാന്‍ കഴിയില്ല.

ഒരിക്കല്‍ പേരും പെരുമയും സൗഭാഗ്യങ്ങളും നിറഞ്ഞ നഗരമായിരുന്നു ധനുഷ്‌ക്കോടി. പാസ്‌പോര്‍ട്ട് ഓഫീസും റെയില്‍വേ സ്‌റ്റേഷനും ജനസാന്ദ്രതയുണ്ടായിരുന്ന ഒരിടം. ആ ധനുഷ്‌ക്കോടിയാണിന്ന് പ്രേതഭൂമി പോലെ! കടലില്‍ നിന്നും 40 കിലോമീറ്ററോളം നീളത്തില്‍ ദു:വും പേറി കിടക്കുന്ന ധനുഷ്‌ക്കോടി അവസാനിക്കുന്നത് അരിച്ചില്‍ മുനയിലാണ്. ഇവിടെയാണ് ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്നത്.രാമേശ്വരത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലവും അതിനു സമാന്തരമായുള്ള റെയില്‍വേ ലൈനും പ്രശസ്തങ്ങളാണ്. തെളിഞ്ഞ ദിവസമാണെങ്കില്‍ ഇവിടെ നിന്നാല്‍ ശ്രീലങ്ക കാണാം. ഒന്നോര്‍ക്കണം. വേലിയേറ്റ ദിവസങ്ങളില്‍ ധനുഷ്കോടിയുടെ ഈ ഭാഗം കടല്‍ കയറിക്കിടക്കുകയായിരിക്കും.

മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.
ഒരു സാധാരണ കടലോരപ്പട്ടണമായിരുന്ന ധനുഷ്കോടി.ആയിരങ്ങളുടെ വിശ്വാസങ്ങളും സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞ മണ്ണാണിത്. 1964 ഡിസംബറിലെ ഒരു രാത്രിയില്‍ വന്ന ചുഴലിക്കാറ്റ് തുടച്ചുമാറ്റപ്പെടുകയായിരുന്നു. അന്ന് ഇവിടേക്ക് വരുകയായിരുന്ന 'ബോട്ട് മെയില്‍' എന്നറിയപ്പെടുന്ന ട്രയിനും, അതില്‍ വിനോദ യാത്രക്കായി പുറപ്പെട്ട ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെയും മണല്‍കാറ്റ് വിഴുങ്ങി.നഗരവും റെയില്‍വേ ട്രാക്കും തകര്‍ന്നു തരിപ്പണമായി.

തമിള്‍ നാട് സര്‍കാര്‍ ധനുഷ്കോടി യെ ഒരു പ്രേത നഗരം ആയി പ്രഖാപിച്ചു വികസന പ്രവര്‍ത്തന പരുധിക് വെളിയില്‍ ആക്കി

പാമ്പന്‍ തീവണ്ടിപ്പാലം. കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള കാന്റിലിവര്‍ സംവിധാനത്തില്‍

പാമ്പൻ പാലം
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പന്‍ പാലം.
തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പന്‍ പാലമെന്നു വിളിക്കുന്നത്.റോഡ് പാലത്തേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍പാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റര്‍ നീളമുള്ള പാമ്പന്‍പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍ പാലമാണ്. കപ്പലുകള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമൊരുക്കി പകുത്ത് മാറാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മാണം.
1964 ഡിസംബര്‍ 22-നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണ്ണമായി നശിച്ചു. പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പ്പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ആളൊഴിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ.

തകര്‍ന്ന തീവണ്ടി സ്റ്റേഷന്‍
കാഴ്ച്ചകള്‍ കാണല്‍ മാത്രമല്ല യാത്ര. അത് ജീവിതത്തെ ആഴത്തിലും സ്ഥിരമായും മാറ്റുകയും ചെയ്യും. ഇങ്ങോട്ടുള്ള യാത്ര ടൂറിസത്തിന്റെ പതിവു നിര്‍വചനങ്ങളില്‍ വരില്ല. കാഴ്ച്ചകള്‍ ഓര്‍മകളെയാണുണര്‍ത്തുക.വളരെ വ്യത്യസ്തമായ യാത്രയായിരിക്കും ധനുഷ്കോടിയിലേക്ക്. ഭൂമിയുടെ അവസാനമെന്നു തോന്നുന്നിടം. കടലും മണല്‍പരപ്പും മാത്രം. പിന്നെ ഓര്‍മകളുണര്‍ത്തുന്ന കാറ്റും.

ഇതിഹാസത്തിനും ചരിത്രത്തിനുമൊക്കെ വേദിയായിരുന്ന ധനുഷ്‌കോടിയിലേക്കുള്ള യാത്ര സമ്മാനിക്കുന്നത്, മനുഷ്യജീവിതത്തിന്റെ നശ്വരതയേയും നൈമിഷികതയേയും പറ്റിയുള്ള അനിവാര്യമായൊരു തിരിച്ചറിയലാണ്. അഹങ്കാരത്തിന്റെയും സുഖലോലുപതയുടേയും പാരമ്യത്തിലേയ്ക്ക് സഞ്ചരിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് നൊമ്പരമുണര്‍ത്തുന്ന ദുരന്തസ്മരണകളിലൂടെ അത്തരമൊരു അവബോധം പകര്‍ന്നു നല്‍കാനായിരിക്കണം, പ്രകൃതി ഇത്തരം ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതും, ദശാബ്ദങ്ങള്‍ കഴിഞ്ഞാലും അവയെ മാറ്റമില്ലാത്ത സ്മാരകങ്ങളായി നിലനിര്‍ത്തുന്നതും.
എങ്ങനെയെത്താം
രാമേശ്വരം വഴി മാത്രമേ ധനുഷ്‌ക്കോടിയിലേക്ക് എത്താന്‍ പറ്റൂ. കേരളത്തില്‍ നിന്നും രാമേശ്വരത്തേയ്‌ക്ക് ട്രെയിന്‍ കിട്ടും. അല്ലെങ്കില്‍ തിരുവനന്തപുരം വഴി ബസ്സിലും യാത്ര ചെയ്യാം.തമിഴ്‌നാട് ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഹോട്ടലില്‍ അന്വേഷിച്ചാല്‍ ധനുഷ്കോടിയിലേക്കു യാത്രക്കുള്ള സൗകര്യങ്ങള്‍ ചെയ്തു തരും

താമസം രാമേശ്വരത്താക്കാം.
Hotєl Tαмιl иαdu hαs α Good яєstαuяαиt too
ρh:04573-221064
www.ttсoиlιиє.сoм
αvoιd иιght Jouяиєy to dhαиushkodι

കടപാട് :ആമി.വി,
യാത്ര (ട്രാവല്‍ മാഗസിന്‍ )
യാത്ര (ട്രാവല്‍ മാഗസിന്‍ )