Wednesday, May 5, 2010

ആലപ്പുഴയുടെ ഹരിതഭംഗി

കാണാം തുരിത്തിന്റെ സൌന്ദര്യം കാര്‍ഷിക വിസ്മയങ്ങളും

മദ്ധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളില്‍ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളില്‍ ജലഗതാഗതത്തിനായി ഈ തോടുകള്‍ ഉപയോഗിച്ചിരുന്നു.ചുണ്ടന്‍ വള്ളങ്ങള്‍ക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വര്‍ഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്.  പുന്നപ്ര-വയലാര്‍ സമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയുടെ പരിധിയില്‍ വരുന്നു.കേരളത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള രണ്ട് പ്രദേശങ്ങള്‍ കുട്ടനാടും പാലക്കാടുമാണ്. അതിനാല്‍ കുട്ടനാട് 'കേരളത്തിന്റെ നെല്ലറ'യെന്ന് അറിയപ്പെടുന്നു.


കൃഷ്ണ പുരം കൊട്ടാരം
ആലപ്പുഴ ജില്ലയില്‍ തെക്കേ അറ്റത് ഉള്ള കൃഷ്ണപുരം കൊട്ടാരം ഗജേന്ദ്രമോക്ഷം  ചുമര്‍ ചിത്രത്തിലുടെ പ്രശസ്തമായത്.കേരളത്തില്‍ കണ്ടതിയിട്ടുള്ള എറ്റവും വലിയ ഒറ്റ ചുമര്‍ ചിത്രം എന്നതു ഇതിനാണ്
പുരാവസ്തു വകുപ്പിന്റെ കിഴില്‍ സംരഷിക്കപടുന്ന കൊട്ടാരത്തില്‍ കേരള ചരിത്രത്തിലേക്ക്  വെളിച്ചം വിശുന്ന നാണയങ്ങള്‍ ,പ്രതിമകള്‍  ആയുധങ്ങള്‍ എന്നിവയുടെ വലിയ ശേഖരം ഉണ്ട്

പെരുമ്പളം ദ്വിപ്
ഏറണാകുളം  ആലപ്പുഴ ജില്ലകളുടെ അതിരായി വേമ്പനാട്ടു  കായലിനു നടുവില്‍ സ്ഥിതി ചെയുന്ന പഞ്ചായത്ത് അണു ഈ ദ്വിപ്. വിശാലമായ വേമ്പനാട്ടു കായലിന്റെ നീലവിരിമാറില്‍ ഒരു മരതകപ്പതക്കം പോലെ കിടക്കുന്ന മനോഹരമായ ഒരു ദ്വീപാണ് പെരുമ്പളം. പച്ചപ്പണിഞ്ഞ നെല്‍പ്പാടങ്ങളും, കേരവൃക്ഷങ്ങളും നിറഞ്ഞ ഈ നാടിന്റെ പ്രകൃതിമനോഹാരിത സഞ്ചാരികളെ മാടിവിളിക്കുന്നു. ചുറ്റിക്കിടക്കുന്ന വേമ്പനാട്ടു കായലോളങ്ങളില്‍ തട്ടിവരുന്ന സുഖകരമായ കാറ്റ് ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു.

ആര്‍ ബ്ലോക്ക്‌

കാര്‍ഷിക സംഗതിക വിദ്യയില്‍ വിസ്മയം അണു കുട്ടനാട് സമുദ്ര നിരപ്പിനു താഴെ വെള്ളത്തോട് മല്ലടിച്ച് പൊന്നു വിളയിക്കുന്ന ആര്‍ ബ്ലോക്ക്‌ ഇല്‍ തെങ്ങും മാവും കൊക്കോയും തഴച്ചു വല്ലരുനു 1500 ഏകേര്‍ വരുന്ന ഇവിടം എറ്റവും കുടുതല്‍ കള്ള് ഉല്‍പ്പദിപ്പിക്കൂന സ്ഥലം അണു,ബോട്ടുയാത്രയില്‍ നിന്ന് ഒരു 'ബ്രേക്ക്' എടുക്കേണ്ടവര്‍ക്ക് പറ്റിയ ഇടമാണ് മനോഹരമായ ഈ ചെറുദ്വീപുകള്‍. കായലിനു നടുവില്‍ മനുഷ്യനുണ്ടാക്കിയ ഈ ദ്വീപുകള്‍ ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമാണ്. 
 ആലപ്പുഴ  കടല്‍ തീരം

പഴയ പ്രതാപത്തിന്റെ ഓര്‍മകളും പേറി കടല്‍ പാലം 148  വര്‍ഷമായി കടല്‍ സഞ്ചരികള്‍ക്ക് വെളിച്ചം വിതറുന്നു പഞ്ചാര മണല്‍ തരികള്‍ നിറഞ്ഞ കടല്‍ തിരം കുട്ടികള്‍ക്ക് കളിക്കാന്‍ വിജയ പാര്‍ക്ക് ബോട്ടിങ്ങിന് സീവ്യൂ  പാര്‍ക്ക്‌

വേമ്പനാട്ടു കായല്‍  ‌

വേമ്പനാട് എന്നു കേട്ടാല്‍ കുളിരു കോരാറില്ലേ? 570 ഹൌസ് ബോട്ടും നൂറോളം സാധാരണ ബോട്ടുകളും അന്‍പതോളം റിസോര്‍ട്ടുകളുമുണ്ട് ഇൌ മേഖലയില്‍.കുട്ടനാടിന്‍െറ ജീവനാഡിയാണ് വേമ്പനാട്ടുകായല്‍. കേരളത്തിലെ ഏറ്റവും വലിയ ഈ കായല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്നു. അഴീക്കോട് കായല്‍, കൊച്ചിക്കായല്‍, ചെമ്പ് കായല്‍, വൈക്കം കായല്‍, കുമരകം കായല്‍ എന്നിങ്ങനെ ഒാരോ പ്രദേശത്തും ഒാരോ പേരാണ് വേമ്പനാട്ടുകായലിന്. ഹൌസ്ബോട്ടുകളിലെ യാത്രയാണ് വേമ്പനാട്ടുകായലിലെ പ്രധാന ആകര്‍ഷണം. ഒട്ടേറെ പക്ഷികളെ ഇവിടെ കാണാം. വ്യത്യസ്ത തരം മത്സ്യങ്ങങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ കായല്‍.


കായല്‍ മീന്‍ വിളമ്പുന്ന കടകളാണ് ആലപ്പുഴയുടെ രുചി പേരുമ 
നല്ല ഭക്ഷണം യാത്രയുടെ ആനന്ദം  വര്ധിപിക്കും അപ്പോള്‍ പിടിച്ചടുത്ത പൊരിച്ചു തരുന്ന മീനും കുട്ടി ഒരു ഉണ്ണ്‍ എതു യാത്രയും രസകരം ആക്കും ആലപ്പുഴയുടെ രുചി പേരുമയില്‍ ഇതും പെടും നല്ല കായല്‍ മീന്‍ന്റെ പെരുമ മീന്‍ കറികളും പൊരിച്ച മീനും കുട്ടി ഒരു ഉണ്ണ്‍.ജില്ലയുടെ എതു ഭാഗത്ത്‌ പോയാലും ഇത്തരം ഭാക്ഷണം വിളമ്പുന്നനിരവധി കായലോര കടകള്‍ കാണാം എല്ലാതരം കടകളും മീന്‍ തന്നെ മെനു കരിമീന്‍ മപ്പാസ്‌ ,വരാല്‍ മപ്പാസ്‌ വഴ ഇല യില്‍ പോള്ളിച്ചടുക്കുന്ന കരിമീനും വാരലും,പൊരിച്ചതും പിര വറ്റിച്ചതും എല്ലാം രുചികരം ഒപ്പം കപ്പയും കക്ക ഇറച്ചിയും